/indian-express-malayalam/media/media_files/uploads/2019/01/Indian-Army.jpg)
കൊച്ചി: നിയമ ബിരുദ ധാരികൾക്ക് കരസേനയിലേക്ക് ഇതാ ഒരു സുവർണ്ണാവസരം. കരസേനയിൽ ഷോർട് സർർവ്വീസ് കമ്മിഷന്റ് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യൻ സൈന്യത്തിൽ അഭിഭാഷകരാകാനുളള അവസരമാണിത്. ജഡ്‌ജ് അഡ്വക്കേറ്റ് ജനറൽ 23 വിജ്ഞാപനത്തിലൂടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഷോർട് സർവ്വീസ് കമ്മിഷന്റ് ഒക്ടോബർ 2019 എന്നാണ് കോഴ്സിന്റെ പേര്.
അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കുമാണ് അപേക്ഷിക്കാൻ അവസരം. ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർ മൊത്തം 55 % മാർക്കിൽ കുറയാതെ എൽഎൽബി ബിരുദം നേടിവയരാകണം. ത്രിവത്സര നിയമ ബിരുദും പഞ്ചവത്സര നിയമ ബിരുദവും ഉളളവർക്ക് അപേക്ഷിക്കാം. ഇതിന് പുറമെ, ബാർ കൗൺസിലിന്റെ രജിസ്ട്രേഷനും നേടിയിരിക്കണം.
/indian-express-malayalam/media/post_attachments/TNhlz4BNv0l6S94LkwNB.jpg:large)
ഫെബ്രുവരി 14 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയ്യതി. അപേക്ഷകർക്ക് 2019 ജൂലൈ ഒന്നിന് 21 വയസ് പൂർത്തിയായിരിക്കണം, 27 വയസിൽ അധികം ഉണ്ടാകാനും പാടില്ല. രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌എസ്ബി ഇന്റർവ്യൂവിന് ക്ഷണിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും. ജഡ്‌ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്‌മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us