ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന യുആർ റാവു സാറ്റ്‌ലൈറ്റ് സെന്ററിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. ആകെ 182 ഒഴിവുകളുണ്ട്. ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ഹിന്ദി ടൈപ്പിസ്റ്റ്, കാറ്ററിങ് അറ്റൻഡന്റ്, കുക്ക്, ഫയർമാൻ എ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

എഴുത്തു പരീക്ഷയുടെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ടെക്നിക്കൽ അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ്/കാറ്ററിങ് അറ്റൻഡന്റ്/ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികയിൽ പ്രായം 18-26 വയസും ടെക്നീഷ്യൻ ബി/ഡ്രാഫ്റ്റ്സ്മാൻ ബി/ഹെവി/ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തസ്തികയിൽ 18-35 വയസും ഫയർമാൻ തസ്തികയിൽ 25 വയസുമാണ് പ്രായപരിധി.

Read Also: ജൂനിയർ റിസർച്ച് ഫെലോ; വാക്ക് ഇൻ ഇന്റർവ്യൂ 28ന്

250 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വനിതകൾ/വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 6. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.isro.gov.in വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook