ഇന്ത്യൻ റെയിൽവേസ് കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ ചെന്നൈ സോണിൽ സൂപ്പർവൈസറുടെ (ഹോസ്പിറ്റാലിറ്റി) ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കരാർ നിയമനമാണ്. 74 ഒഴിവുകളാണുളളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിയമനം ലഭിക്കും.
തിരുവനന്തപരുത്ത് ഏപ്രിൽ 9, ബെംഗളൂരുവിൽ 10, ചെന്നൈയിൽ 12 തീയതികളിലാണ് ഇന്റർവ്യൂ നടക്കുക. പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ അസലും അറ്റസ്റ്റ് ചെയ്ത പകർപ്പും മൂന്നു ഫൊട്ടോയും ഇന്റർവ്യൂവിന് എത്തുമ്പോൾ കൊണ്ടുവരണം. തിരുവനന്തപുരത്ത് ഇന്റർവ്യൂ നടക്കുന്നത് കോവളം ജിവി രാജ റോഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കാറ്ററിങ് ടെക്നോളജി ആൻഡ് അപ്ലൈഡ് ന്യൂട്രീഷ്യനിൽ (കാറ്ററിങ് കോട്ടേജ്) വച്ചാണ്. കൂടുതൽ വിവരങ്ങൾക്ക് http://www.irctc.com സന്ദർശിക്കുക.