scorecardresearch
Latest News

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 17-ന്

താല്‍പ്പര്യമുള്ള ഉദ്യോഗാർഥികള്‍ രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാവണം

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 17-ന്

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വച്ച് അസിസ്റ്റന്‍റ് ബിസിനസ് മാനേജര്‍, ജൂനിയര്‍ സിസ്റ്റം എൻജിനീയര്‍, സീനിയര്‍ എച്ച്ആര്‍ എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് അസിസ്റ്റന്‍റ്, ബിസിനസ് എക്സിക്യുട്ടീവ്, കളക്ഷന്‍ എക്സിക്യുട്ടീവ്, മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ്, ടെലി കോളര്‍, സ്റ്റുഡന്‍റ് കൗണ്‍സിലര്‍, ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ്, അസോസിയേറ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് ജനുവരി 17 ന് അഭിമുഖം നടത്തുന്നു.

യോഗ്യത: എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക്ക് (ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന്‍), എംസിഎ, എംബിഎ, എംകോം, എംബിഎ (എച്ച്ആര്‍).

പ്രായം: 18-35

താല്‍പ്പര്യമുള്ള ഉദ്യോഗാർഥികള്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം ജനുവരി 17 ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങൾക്ക്: 0484-2422452 / 2427494.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Interview in ernakulam employability centre