ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് സ്‌പോർട്സ് ക്വോട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 121 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മെയ് 14 മുതൽ അപേക്ഷ സമർപ്പിക്കാം. ജൂൺ 12 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.
അത്‌ലറ്റിക്സ്, ജൂഡോ, വാട്ടർ സ്‌പോർട്സ്, റോവിങ്, ബോക്സിങ്, ജിംനാസ്റ്റിക്സ്, വുഷു, ആർച്ചറി, ഷൂട്ടിങ്, വിന്രർ ഗെയിംസ്, സ്ക്വീയിങ്, റസലിങ്, കരാട്ടെ എന്നീ കയിക ഇനങ്ങളിലെ താരങ്ങൾക്കാണ് അവസരം. പ്രായപരിധി 18-23ആണ്. 21700 രൂപ ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.
ശാരീരിക അളവ് പരിശോധന, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. http://www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷയ്ക്കൊപ്പം അയക്കണം.