scorecardresearch

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 466 അപ്രന്റിസ്

എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

author-image
Careers Desk
New Update
job opportunity, job offers, തൊഴിൽ വാർത്ത, തൊഴിൽ അവസരം, nursing, guest lecturer, ie malayalam, ഐഇ മലയാളം

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് എന്നീ വിഭാഗങ്ങളിലായി 466 ഒഴിവുകളുണ്ട്. ഗുവാഹത്തി, ബറൗനി, ഗുജറാത്ത്, ഹാൽദിയ, മഥുര, പാനിപത്ത്, ദിഗ്ബോയ്, ബൻഗായ്ഗാവ്, പാരദ്വീപ് റിഫൈനറികളിലാണ് ഒഴിവുകൾ.

Advertisment

സെക്രട്ടേറിയൽ അപ്രന്റിസിന് 15 മാസവും ബോയിലർ ട്രേഡിന് 24 മാസവും മറ്റുളള ട്രേഡുകൾക്ക് 12 മാസവും പരിശീലനം ഉണ്ടായിരിക്കും. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. മാർച്ച് 8 ആണ് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

അപേക്ഷിക്കാനുളള പ്രായം 18-24 വയസ് ആണ്. എസ്‍‌സി/എസ്ടി വിഭാഗക്കാർക്കും ഒബിസിക്കാർക്കും പ്രായപരിധിയിൽ ഇളവുണ്ട്. യോഗ്യതയും മറ്റു വിവരങ്ങൾക്കും www.iocl.com വെബ്സൈറ്റ് സന്ദർശിക്കുക.

Indian Oil Corporation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: