scorecardresearch

ഇന്ത്യൻ നേവിയിൽ ജോലി നേടാൻ ഇനി എൻട്രൻസ് പരീക്ഷ

ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (INET) എന്ന പേരിലാകും ഓഫീസർമാർക്ക് വേണ്ടിയുള്ള പരീക്ഷ

ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (INET) എന്ന പേരിലാകും ഓഫീസർമാർക്ക് വേണ്ടിയുള്ള പരീക്ഷ

author-image
Careers Desk
New Update
ഇന്ത്യൻ നേവിയിൽ ജോലി നേടാൻ ഇനി എൻട്രൻസ് പരീക്ഷ

ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികയിൽ നിയമനത്തിന് ഇനി മുതൽ എൻട്രൻസ് പരീക്ഷ. ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (INET) എന്ന പേരിലാകും ഓഫീസർമാർക്ക് വേണ്ടിയുള്ള പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ഇന്ത്യൻ നേവി നടത്തുന്നത്. ഇതിതവണത്തെ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തുമെന്ന് നേവി അറിയിച്ചു.

Advertisment

പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ തസ്തികകളിലേക്കുള്ള നിയമനമാണ് ഇത്തരത്തിൽ നടക്കുന്നത്. ബിരുദധാരികൾക്ക് എഴുതാവുന്ന പരീക്ഷയാണ് ഇത്. യുപ്എസ്‌സിയാണ് മറ്റ് പരീക്ഷകൾ നടത്തുന്നത്.

നിലവിൽ ബിരുദമാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖത്തിനായുള്ള ചുരുക്കപട്ടിക തയാറാക്കിയിരുന്നത്. എന്നാൽ ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് വരുന്നതോടെ പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാകും ചുരുക്കപട്ടിക തയ്യാറാക്കുന്നത്.

Advertisment

നാല് സെക്ഷനുകളാണ് ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റിനുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: