Indian Navy Recruitment for Senior Secondary Recruit, Sailors for Martic Recruit & Artificer Apprentice Posts: ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിൽ 500 ഒഴിവുകൾ. സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് (എസ്എസ്ആർ), മെട്രിക്ക് റിക്രൂട്ട്മെന്റ് (എംആർ), ആർട്ടിഫൈസർ അപ്രൻറ്റീസ് (എഎ) എന്നീ തസ്തികയിലേക്കാണ് ഒഴിവുകൾ. ഫെബ്രുവരി 2019ൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷയ്ക്ക് ശേഷം ശാരീരിക ക്ഷമത പരിശോധനയിലും, മെഡിക്കൽ പരിശോധനയിലും പങ്കെടുക്കണം. ഇതിൽ മൂന്നിലും വിജയിച്ചെങ്കിൽ മാത്രമേ തസ്‌തികയിലേക്ക് പരിഗണിക്കുകയുള്ളൂ. പരിശീലനം 2019 ഓഗസ്റ്റിൽ തുടങ്ങും.

പ്രധാന തീയതികൾ

അപേക്ഷ സ്വീകരിക്കുന്നത് – ഡിസംബർ 14, 2018

അപേക്ഷ നൽകേണ്ട അവസാന തീയതി- ഡിസംബർ 30, 2018

അഡമിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നത്- ജനുവരി 2019

പരീക്ഷാ തീയതി- ഫെബ്രുവരി 2019

യോഗ്യത: പ്ലസ്‌ടു പരീക്ഷ 60% മാർക്കോടെ പാസ്സായിരിക്കണം. കൂടാതെ പ്ലസ്‌ടുവിന് കെമിസിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തോടൊപ്പം മാത്തമാറ്റിക്സ്, ഫിസിക്‌സ്, എന്നിവ നിർബന്ധമായി പഠിച്ചിരിക്കണം.

പ്രായ പരിധി: കുറഞ്ഞ പ്രായപരിധി 17 വയസ്സ്, കൂടിയ പ്രായപരിധി 20 വയസ്സ്.

ശമ്പളം: പരിശീലന കാലയളവിൽ 14,600 രൂപ പ്രതിമാസം സ്റ്റൈപെന്റായി ലഭിക്കും.

ശാരീരിക ക്ഷമത: മത്സരാർത്ഥികൾ ഏഴു മിനിറ്റിൽ 1.6 കിലോമീറ്റർ ഓടണം, സിറ്റ് അപ്പുകൾ 20, പുഷ് അപ്പ് 10 എന്നിവയും ചെയ്യണം

വിശദ വിവരങ്ങൾക്ക് joinindiannavy.gov.in സന്ദർശിക്കുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook