ഇന്ത്യൻ നേവിയിൽ മ്യുസിഷ്യൻ സെയിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം ലഭിക്കുക. 2/2019 ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. അപേക്ഷ സ്വീകരിക്കുന്നനതിനുള്ള അവസാന തീയതി മേയ് 19 ആണ്.

Also Read: എയർ ഇന്ത്യയിൽ ബിരുദധാരികൾക്ക് തൊഴിലവസരം

മെട്രിക്കുലേഷൻ പരീക്ഷ ജയം, സംഗീത അഭിരുചി, വിൻഡ് ഇൻസ്ട്രമെന്റ്, കീബോർഡ്, സ്ട്രിങ് തുടങ്ങിയ ഏതെങ്കിലുമൊരു ഇന്ത്യൻ / ഫോറിൻ സംഗീത ഉപകരണങ്ങളിൽ വൈദഗ്ദ്യം ഉണ്ടയിരിക്കണം. വിൻഡ് ഇൻസ്ട്രമെന്റിൽ ഹിന്ദുസ്ഥാനി/ കർണാടിക് ക്ലാസിക്കൽ മ്യൂസിക് കൈകാര്യം ചെയ്യുന്നവർക്ക് അംഗീകൃത പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് വേണമെന്ന നിർദ്ദേശവും ഉണ്ട്.

Also Read: ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ അപ്രന്റിസ് ഒഴിവുകൾ

വിൻഡ് ഇൻസ്ട്രമെന്റിൽ വെസ്റ്റേൺ മ്യൂസിക് കൈകാര്യം ചെയ്യുന്നവർക്ക് ലണ്ടനിലെ ട്രിനിറ്റി കോളെജ് ഓഫ് മ്യൂസിക് അല്ലെങ്കിൽ റോയൽ സ്കൂൾ ഓഫ് മ്യൂസിക് എന്നീ ഏതെങ്കിലും രാജ്യന്തര ബോർഡിൽ നിന്ന് ഇനീഷ്യൽ ഗ്രേഡ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയുമുണ്ട്.

ശാരീരിക യോഗ്യതകൾ: കുറഞ്ഞത് 157 സെ.മീ ഉയരവും അതിന് ആനുപതികമായ നെഞ്ചളവും ഉണ്ടായിരിക്കണം. നെഞ്ച് കുറഞ്ഞത് അഞ്ച് സെ.മീ വികസിപ്പിക്കാനും സാധിക്കണം. 1994 ഒക്ടോബർ ഒന്നിനും 2002 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണമെന്നതാണ് പ്രായം സംബന്ധിച്ച അടിസ്ഥാന യോഗ്യത.

Also Read: ഫാക്ടിൽ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

രണ്ട് ഘട്ടങ്ങളായിട്ടാകും തിരഞ്ഞെടുപ്പ് നടക്കുക. പ്രിലിമിനറി സ്ക്രീനിങ് ബോർഡ്, ഫൈനൽ സ്ക്രീനിങ് ബോർഡ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. പ്രിലിമിനറി സ്ക്രീനിങ് ബോർഡിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗത്തിൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പരിശോധനയാണ് നടത്തുന്നത്. രണ്ടാം ഭാഗത്തിൽ ശാരീരിക പരിശോധനയും വൈദ്യപരിശോധനയുമാണ് നടക്കുക.

പ്രിലിമിനറി സ്ക്രീനിങ് ബോർഡ് യോഗ്യത നേടുന്നവർ ഫൈനൽ സ്ക്രീനിങ് ബോർഡ് പരിശോധനയ്ക്ക് വിധേയമാകണം. മുംബൈ കൊളാബയിലെ ഐഎൻഎസ് കുഞ്ഞാലിയിൽ ഫൈനൽ സ്ക്രീനിങ് നടക്കുന്നത്. ഫൈനൽ സ്രക്രീനിങ് ടെസ്റ്റും ഫൈനൽ മെഡിക്കൽ എക്സാമിനേഷനുമാണ് നടക്കുന്നത്.