ഇന്ത്യൻ നേവിയിൽ സെയിലറാകാൻ അവസരമൊരുങ്ങുന്നു. സെയിലർ തസ്തികയിൽ 2700 ഒഴിവുകളിലേക്ക് നാവികസേന നിയമനം നടത്തുന്നു. സീനിയർ സെക്കൻഡറി റിക്രൂട്ട്സ് തസ്തികയിൽ 2200 ഒഴിവുകളിലേക്കും ആർട്ടിഫൈസർ അപ്രന്റിസ് തസ്തികയിലെ 500 ഒഴിവുകളിലേക്കുമാണ് നിയമനം നടത്തുന്നത്. അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം.

എഴുത്ത് പരീക്ഷ, ശാരീരിക ക്ഷമത പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി വേണം അപേക്ഷക്കുവാൻ. 2020 ഫെബ്രുവരി ബാച്ചിലേക്കാണ് പ്രവേശനം. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ 10 ആണ്.

സീനിയർ സെക്കൻഡറി റിക്രൂട്ട്സ് – 2200 ഒഴിവുകൾ

യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് നേടിയ പ്ലസ് അല്ലെങ്കിൽ തത്തുല്ല്യ പരീക്ഷ. കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലുമൊരു വിഷയവും പഠിച്ചിരിക്കണം.

പ്രായം: 2000 ഫെബ്രുവരി 1നും 2003 ജനുവരി 31നും ഇടയിൽ ജനിച്ചവരായിരിക്കണം.

ശമ്പളം: പരിശീലനകാലത്ത് 14600 രൂപ സ്റ്റൈപ്പൻഡായും പരിശീലനത്തിന് ശേഷം 21700 മുതൽ 69100 രൂപ വരെ ശമ്പളമായും ലഭിക്കും. മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ പദവിവരെ സ്ഥാനക്കയറ്റം ലഭിക്കുന്ന നിയമനമാണിത്.

ആർട്ടിഫൈസർ അപ്രന്റിസ് – 500 ഒഴിവ്

യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്ല്യ പരീക്ഷ. കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലുമൊരു വിഷയവും ഓപ്ഷണലായും പഠിച്ചിരിക്കണം.

പ്രായം: 2000 ഫെബ്രുവരി 1നും 2003 ജനുവരി 31നും ഇടയിൽ ജനിച്ചവരായിരിക്കണം.

ശമ്പളം: 21700 മുതൽ 69100 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ സമർപ്പിക്കുന്നതിനും ശാരീരിക യോഗ്യതകൾ ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മേൽപറഞ്ഞ വെബ്സൈറ്റ് വഴി ജൂൺ 28 മുതൽ അപേക്ഷിച്ച് തുടങ്ങാം. 2019 സെപ്റ്റംബറിലാകും എഴുത്ത് പരീക്ഷ നടക്കുക.

കേരള പൊലീസ് ഫുട്ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു

കാൽപന്ത് കളിക്കാർക്ക് കേരള പൊലീസിൽ അവസരം. പുരുഷവിഭാഗം ഫുട്ബോള്‍ ടീമില്‍ അംഗമാകാൻ പൊലീസിലേക്ക് നിയമനം നടത്തുന്നു. പൊലീസിൽ ഹവില്‍ദാര്‍ തസ്തികയിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചു. ഗോള്‍കീപ്പര്‍, ഡിഫന്‍റര്‍, മിഡ്ഫീല്‍ഡര്‍, സ്ട്രൈക്കര്‍ എന്നീ നാല് പൊസിഷനുകളിലേക്കും ആളെ എടുക്കുന്നു. ഏഴ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook