/indian-express-malayalam/media/media_files/uploads/2018/11/job47.jpg)
ഇന്ത്യൻ നേവിയിൽ വിവിധ കമാൻഡുകളിലായി ചർജ്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചാർജ്മാൻ (മെക്കാനിക്), ചാർജ്മാൻ (അമ്യൂണിഷൻ ആൻഡ് എക്സ്പ്ലോസിവ്) ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് ബി, നോൺ- ഇൻഡസ്ട്രിയൽ, നോൺ ഗസറ്റഡ് തസ്തികളിലെ 172 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിവിലിയൻ എൻട്രൻസ് ടെസ്റ്റിലൂടെയായിരിക്കും നിയമനം.
Also Read: കേന്ദ്ര സായുധ സേനകളിൽ അസിസ്റ്റൻഡ് കമഡാന്റ് ആകാൻ അവസരം
ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 26 ആണ്. ഡിപ്ലോമക്കാർക്കാണ് അവസരം. ശമ്പളം 35400 മുതൽ 112400 രൂപ വരെ ലെവൽ 6th, 7th സിപിസി പ്രകാരം ലഭിക്കും.
Indian Navy vacancy of Chargeman for 172 posts : Last Date 26/05/2019 https://t.co/LGKNcOOUkc
— Govt. Jobs (@sk_bhasker) May 14, 2019
ചാർജ്മാൻ (മെക്കാനിക്)
മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
Also Read: ഇന്ത്യൻ നേവിയിൽ ജോലി നേടാൻ ഇനി എൻട്രൻസ് പരീക്ഷ
ചാർജ്മാൻ (അമ്യൂണഷൻ ആൻഡ് എക്സ്പ്ലോസീവ്)
കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ ഉള്ളവർക്കാണ് ഈ തസ്തികയിൽ അപേക്ഷിക്കാവുന്നത്. സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
Also Read:അവിവാഹിതരാണോ? ഇന്ത്യൻ നേവി നിങ്ങൾക്ക് തൊഴിലവസരം ഒരുക്കുന്നു
പ്രായം 30 കഴിയരുതെന്ന നിർദേശവുമുണ്ട്. 2019 മേയ് 16 അടിസ്ഥാനമാക്കിയായിരിക്കും പ്രായ കണക്കാക്കുക. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും.
www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കുവാൻ. അപേക്ഷയോടൊപ്പം വെളുത്ത പശ്ചാത്തലത്തിലുള്ള പാസ്പോർട്ട് സൈസ് കളർ ഫൊട്ടോ, വെള്ളക്കടലാസിൽ കറുത്ത മഷികൊണ്ട് എഴുതിയ ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. മറ്റ് സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യാണം. ഒരു തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾ ഒന്നിലേറെ അപേക്ഷ അയക്കേണ്ടതില്ല.
Indian Navy Recruitment For Chargeman Post || Apply Online » Naukriover https://t.co/6t5U5ss3vD
— Naukriover (@subhashshah55) May 16, 2019
അപേക്ഷ സമർപ്പിക്കുന്നതിന് 205 രൂപ അപേക്ഷ ഫീസും നൽകണം. ഓൺലൈനായി തന്നെ ഫീസും അടയ്ക്കാൻ. പട്ടിക വിഭാഗക്കാർക്കും, ഭിന്നശേഷിക്കാർക്കും, വിമുക്തഭടന്മാർക്കും സ്ത്രീകൾക്കും ഫീസ് അടയ്ക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us