scorecardresearch

ഇന്ത്യൻ നേവിയിൽ സെയിലർ; അഡ്‌മിറ്റ് കാർഡ് പുറത്തു വിട്ടു

India Navy 2019 Exam Admit Card Released @joinindiannav.gov.in: ഓഗസ്റ്റ് 2019 ബാച്ചിലേക്കാണ് ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് നടത്തുന്നത്

India Navy 2019 Exam Admit Card Released @joinindiannav.gov.in: ഓഗസ്റ്റ് 2019 ബാച്ചിലേക്കാണ് ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് നടത്തുന്നത്

author-image
Careers Desk
New Update
Indian Navy Admit Card 2019 Released

Indian Navy, Suthern Naval Command, Navy In Kerala, Naval officers died, Kochi Navy, ദക്ഷിണ നാവിക സേന, ഇന്ത്യൻ നാവിക സേന, നാവിക സേനാ ഉദ്യോഗസ്ഥർ,

Indian Navy Released Admit Card for SSR, MR and AA Exams: ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിലേക്കുളള പരീക്ഷയുടെ ഹാൾ ടിക്കറ്റ് റിലീസ് ചെയ്തു. സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്എസ്ആർ), മെട്രിക് റിക്രൂട്ട് (എംആർ), മ്യുസീഷൻ (എംയുഎസ്), സ്പോർട്സ് എൻട്രി ആൻഡ് ആർട്ടിഫിഷർ അപ്രന്റിസ് (എഎ) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർ joinindiannavy.gov.in വെബ്സൈറ്റ് സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.

Advertisment

ഉദ്യോഗാർഥികൾ യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്ത് കഴിയുമ്പോൾ സെയിലർ പരീക്ഷയ്ക്കുളള അഡ്മിറ്റ് കാർഡ് കാണാൻ കഴിയും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.

ഓഗസ്റ്റ് 2019 ബാച്ചിലേക്കാണ് ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് നടത്തുന്നത്. ഫെബ്രുവരി 23 മുതൽ 28 വരെയാണ് സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് പരീക്ഷ. എഴുത്തു പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കുളള പരിശീലനം 2019 ഓഗസ്റ്റിൽ തുടങ്ങും. പരിശീലന കാലത്ത് 14,600 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. പരിശീലനത്തിനുശേഷം 21,700-69,100 നിരക്കില്‍ ശമ്പളം ലഭിക്കും.

Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: