ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മാനേജർ (സെക്യൂരിറ്റി) തസ്തികയിലേക്ക് അഭിമുഖം മാത്രമേ ഉണ്ടാവൂ.

അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്) തസ്തികയിൽ 85 ഒഴിവാണുളളത്. മാനേജർ (ക്രെഡിറ്റ്)-15, മാനേജർ (സെക്യൂരിറ്റി)- 15, മാനേജർ (ഫോറെക്സ്)-10, മാനേജർ ലീഗൽ-2, മാനേജർ (ഡീലർ)- 5, മാനേജർ (റിസ്ക് മാനേജ്മെന്റ്)- 5, സീനിയർ മാനേജർ (റിസ്ക് മാനേജ്മെന്റ്)-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

Read Also: എസ്ബിഐയിൽ നിരവധി ഒഴിവുകൾ, അവസാന തീയതി ഫെബ്രുവരി 12

അപേക്ഷ ഫീസ് 600 രൂപ. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയാണ്. www.indianbank.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 10 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook