ഐഡിബിഐ ബാങ്കിൽ 61 ഒഴിവുകൾ

മാനേജർ- ഗ്രേഡ് ബി തസ്തികയിൽ മാത്രം 54 ഒഴിവുകളുണ്ട്

idbi bank, ie malayalam

ഐഡിബിഐ ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 61 ഒഴിവാണുളളത്. ഡിജിഎം- ഗ്രേഡ് ഡി, എജിഎം- ഗ്രേഡ് സി, മാനേജ്ർ-ഗ്രേഡ് ബി വിഭാഗങ്ങളിലായാണ് അവസരം. മാനേജർ- ഗ്രേഡ് ബി തസ്തികയിൽ മാത്രം 54 ഒഴിവുകളുണ്ട്. ഗ്രേഡ് ബി വിഭാഗത്തിൽ അഗ്രികൾചർ ഓഫിസർ തസ്തികയിൽ 40 ഒഴിവുകളുണ്ട്.

ഗ്രേഡ്- ബിയിൽ 25-35 വയസാണ് പ്രായം. ഗ്രേഡ്- സിയിൽ 28-40 വയസ്, ഗ്രേഡ്- ഡിയിൽ 35-45 വയസ് എന്നിങ്ങനെയാണ് പ്രായപരിധി. അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 150 രൂപയാണ് ഫീസ്. മറ്റുളളവർക്ക് 700 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12.

ഓൺലൈൻ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.idbibank.in എന്ന വെബ്സൈറ്റ് കാണുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Idbi bank specialist cadre officer vaccancy

Next Story
കൊച്ചിൻ ഷിപ്പ്‌യാഡിൽ അവസരംcochin shipyard, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com