scorecardresearch

Latest News

IDBI Bank Jobs: ഐഡിബിഐ ബാങ്കിൽ 1544 ഒഴിവുകൾ

IDBI Bank Jobs: ജൂൺ 17 ആണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി

job, job news, ie malayalam

IDBI Bank Recruitment 2022: ഐഡിബിഐ ബാങ്കിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1544 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 1,044 എക്‌സിക്യൂട്ടീവ്, 500 അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികകളിലേക്കാണ് ഒഴിവ്.

ഈ തീയതികൾ ഓർത്തിരിക്കുക

IDBI Online Registration Starting Date: 03 June 2022
IDBI Online Registration Last Date:17 June 2022
IDBI Executive Exam Date: 09 July 2022
Admission to IDBI Bank PGBDF 2022-23: 23 July 2022

ജൂൺ 17 ആണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി .

ഒഴിവ് വിശദാംശങ്ങൾ,യോഗ്യത

എക്സിക്യൂട്ടീവ് – 1,044
അസിസ്റ്റന്റ് മാനേജർ ഗ്രേഡ് A- 500
അംഗീകൃത സർവകലാശാലയിൽ നിന്നോ മറ്റേതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരാവണം ഉദ്യോഗാർത്ഥികൾ.

പ്രായപരിധി, ശമ്പളം

എക്‌സിക്യുട്ടീവ് തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥിയുടെ പ്രായം ഏപ്രിൽ ഒന്നിന് 25 വയസ്സിൽ കൂടരുത്. അസിസ്റ്റന്റ് മാനേജർ സ്ഥാനാർത്ഥികളുടെ പ്രായം 28 വയസ്സിൽ കൂടരുത്. ആദ്യ വർഷം 29000, രണ്ടാമത്തേത് 31000, മൂന്നാം വർഷം 34000 രൂപ എന്നിങ്ങനെയാണ് ശമ്പളം .

എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള നിയമനം ഒരു വർഷത്തെ കരാറിലാണ്. 3 വർഷം പൂർത്തിയാകുമ്പോൾ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അർഹതയുണ്ടാകും.

അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ

അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പിജിഡിബിഎഫ് 2022-23-ലെ പ്രവേശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ബാങ്കിംഗ് & ഫിനാൻസ് എന്നിവയിൽ ഒരു വർഷത്തെ പിജി ഡിപ്ലോമ കോഴ്‌സിന് കീഴിൽ പരിശീലനം നൽകും. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, ബാങ്ക് അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലേക്ക് ഉദ്യോഗാർത്ഥിയെ നിയമിക്കും.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Idbi bank recruitment 2022 bank jobs vacancies