ഐഡിബിഐ ബാങ്കിൽ 800 ഒഴിവുകൾ

കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്

idbi bank, idbi, ie malayalam

ഐഡിബിഐ ബാങ്ക് അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 500 ഒഴിവുകളും എക്സിക്യൂട്ടീവ് തസ്തികയിൽ 300 ഒഴിവുകളുണ്ട്. ഓൺലൈൻ എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുളള എഴുത്തു പരീക്ഷ മേയ് 17 നും എക്സിക്യൂട്ടീവ് തസ്തികയിലേക്കുളള എഴുത്തു പരീക്ഷ മേയ് 16 നും നടക്കും. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുളള യോഗ്യത അംഗീകൃത സർവകലാശാലയിൽനിന്ന് 60 ശതമാനം മാർക്കോടെ ബിരുദമാണ്. എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുളള യോഗ്യത അംഗീകൃത സർവകലാശാലയിൽനിന്ന് 55 ശതമാനം മാർക്കോടെ ബിരുദമാണ്.

അപേക്ഷാ ഫീസ് 700 രൂപയാണ്. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർക്ക് 150 രൂപയാണ്. http://www.idbi.com എന്ന വൈബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്ക് http://www.idbi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Idbi bank assistant manager executive 800 vaccancy

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express