ന്യൂഡൽഹി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) സ്പെഷ്യൽ ഓഫിസർ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കോമൺ റിക്രൂട്മെന്റ് പ്രോസസ്സ് വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in എന്ന വെബ്സൈറ്റിലുടെ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നവംബർ 6 -നാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത്. നവംബർ 26നാണ് അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി. തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഡിസംബർ 29, 30 തീയതികളിൽ നടക്കും.
പ്രധാന തീയതികൾ
അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി- നവംബർ 6
അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി- നവംബർ 26
പ്രിലിമിനറി ഓൺലൈൻ പരീക്ഷ – ഡിസംബർ 29, 30
പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് – ഡിസംബർ 2018
മെയിൻ പരീക്ഷ- ജനുവരി 27, 2019
മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ്- ജനുവരി 2019
പ്രായപരിധി
അപേക്ഷകന് കുറഞ്ഞ പ്രായ പരിധി 20 വയസ്സും കൂടിയ പ്രായപരിധി 30 വയസ്സുമാണ്.
ഐബിപിഎസ് എസ്ഒ 2018 തിരഞ്ഞെടുപ്പ് പ്രക്രിയ
പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടേയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 125 മാർക്കിന്റെ പ്രലിമിനറി പരീക്ഷ 150 ചോദ്യങ്ങൾ രണ്ട് മണിക്കുറിനുള്ളിൽ തീർക്കേണ്ടതാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷ എഴുതാം
പ്രിലിമിനറി പരീക്ഷ
രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന പരീക്ഷയിൽ മൂന്ന് ഭാഗങ്ങളിലായി 50 ചോദ്യങ്ങളാണ് ഉണ്ടാകുന്നത്. ഇംഗ്ലീഷ് ഭാഷ 25 മാർക്ക്, റീസണിങ്ങ് 50 മാർക്ക്, ബാങ്കിങ് മേഖലയുമായ് ബന്ധപ്പെട്ട പൊതു വിഞ്ജാനം 50 മാർക്ക്.
ഐബിപിഎസ് എസ്ഒ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ
> ഐബിപിഎസിന്റെ വെബ്സൈറ്റ് സന്ദർശിക്കുക
> വിജ്ഞാപനത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
> ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിയതിന് ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
> അപേക്ഷയുടെ പകർപ്പ് ഡൗൺലോഡ് ചെയ്യുക