IBPS RRB Result: ന്യൂഡൽഹി: ആർആർബി ഓഫിസസർ സ്കെയിൽ ഒന്ന്, രണ്ട്, മൂന്ന് തസ്തികയിലേക്ക് നടത്തിയ മെയിൻ, സിംഗിൾ പരീക്ഷയുടെ ഫലം ഐബിപിഎസ് പുറത്തുവിട്ടു. ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in ൽ ഫലം ലഭ്യമാണ്. റജിസ്ട്രേഷൻ നമ്പറോ റോൾ നമ്പറോ അല്ലെങ്കിൽ പാസ്‌വേഡോ ജനന തിയതിയോ ഉപയോഗിച്ച് പരീക്ഷാഫലം അറിയാനാകും.

ഓഫീസർ തസ്തിക ഒന്നിലേക്കുള്ള മുഖ്യ പരീക്ഷയുടെ ഫലം പുറത്തുവിട്ടിട്ടുണ്ട്. പ്രിലിമിനറി പരീക്ഷാ ഫലം സെപ്റ്റംബറിൽ പുറത്തുവന്നിരുന്നു. ഓഫീസർ തസ്തിക രണ്ട്, മൂന്ന് സിംഗിൾ പരീക്ഷാഫലവും പുറത്ത് വിട്ടിട്ടുണ്ട്. ഫലമറിയുന്നതിന് തടസ്സം നേരിടുന്നുണ്ടെങ്കിൽ പരിഭ്രമിക്കേണ്ടതില്ല ഒക്ടോബർ 21 വരെ പരീക്ഷാഫലം സൈറ്റിൽ ലഭ്യമാകുമെന്ന് ഐബിപിഎസ് അധികൃതർ അറിയിച്ചു.

ഐബിപിഎസ് ആർആർബി ഓഫിസർ​ പരീക്ഷാഫലം എങ്ങിനെ അറിയാം?

1. ഐബിപിഎസ് ഔദ്യോഗിക വെബ്സൈറ്റ് www.ibps.in സന്ദർശിക്കുക
2. ഹോം പേജിലെ സ്കോർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. അടുത്ത പേജിലെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
4. റജിസ്ട്രേഷൻ നമ്പർ അടക്കമുളള വിവരങ്ങൾ സമർപ്പിക്കുക.
5. അടുത്ത പേജിൽ ഐബിപിഎസ് ഓഫിസർ തസ്തിക I, II, III പരീക്ഷാഫലം ലഭിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook