ഐബിപിഎസ് പ്രൊബേഷനറി ഓഫിസർ പ്രിലിമിനറി പരീക്ഷാഫലം ഈ മാസം അവസാനം പുറത്ത് വിടുമെന്ന് ഐബിപിഎസ് അധികൃതർ. ഒക്ടോബർ 30, 31 തീയതികളിൽ പരീക്ഷാ ഫലം പുറത്ത് വിടുമെന്നാണ് ഐബിപിഎസ് അധികൃതർ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്. പരീക്ഷ എഴുതിയ മത്സരാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in എന്ന വെബ്സൈറ്റിൽ പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.

പ്രലിമിനറി പരീക്ഷ പാസ്സാകുന്നവർക്ക് നവംബർ 18ന് നടക്കുന്ന മെയിൻ പരീക്ഷ എഴുതാം. ഒക്ടോബർ 13, 14, 20, 21 തീയതികളിലാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്.

ഐബിപിഎസ് പിഒ പ്രിലിമനറി പരീക്ഷഫലം അറിയാൻ താഴെ പറയുന്ന മാർഗങ്ങൾ സ്വീകരിക്കുക

1. ibps.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2. ഐബിപിഎസ് പിഒ പ്രിലിമിനറി എക്സാം റിസൽട്ടിൽ ക്ലിക്ക് ചെയ്യുക
3. തുടർന്ന് റജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
4. റിസൽട്ട് ലഭിക്കും
5 പ്രിന്റ് എടുക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം

ഐബിപിഎസ് പിഒ മെയിൻ പരീക്ഷയിൽ റീസണിങ്-കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവ ഒരു മണിക്കുറിൽ 60 മാർക്കിന്റെ 45 ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ജനറൽ/സാമ്പത്തിക/ബാങ്കിങ് അവയർനെസ്സ് എന്നിവയുടെ 40 മാർക്കിന്റെ 40 ചോദ്യങ്ങൾക്ക് 35 മിനിറ്റിൽ ഉത്തരം എഴുതണം. ഇംഗ്ലീഷ് ഭാഷയുടെ 40 മാർക്കിന്റെ 35 ചോദ്യങ്ങൾക്ക് 40 മിനിറ്റിൽ ഉത്തരം എഴുതണം. ഡാറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേറ്റേഷന്റെ 60 മാർക്കിന്റെ 35 ചോദ്യങ്ങൾ 45 മിനിറ്റിൽ ഉത്തരം എഴുതണം. ഇംഗ്ലീഷ് ഭാഷ (ലെറ്റർ റൈറ്റിങ്ങ്) 25 മാർക്കിന്റെ രണ്ട് ചോദ്യങ്ങൾക്ക് 30 മിനിറ്റിൽ ഉത്തരം എഴുതണം.

അലഹബാദ് ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുക്കോ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോർപ്പറേഷൻ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യൂണിയൻ ബാങ്ക് ഓഫ്​ ഇന്ത്യ, ബാങ്ക് ഓഫ്​ ഇന്ത്യ, ദേന ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐഡിബിഐ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, വിജയ ബാങ്ക് എന്നിവയാണ് ഐബിപിഎസ് പിഒ പരീക്ഷയുമായി സഹകരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook