scorecardresearch

ഐബിപിഎസ് പ്രൊബോഷനറി ഓഫിസർ 2018 മെയിൻസ് പരീക്ഷ ഫലം

ഫലം അറിയാൻ ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ibps.in സന്ദർശിക്കുക

ഫലം അറിയാൻ ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ibps.in സന്ദർശിക്കുക

author-image
Careers Desk
New Update
ഐബിപിഎസ് പ്രൊബോഷനറി ഓഫിസർ 2018 മെയിൻസ് പരീക്ഷ ഫലം

Happy Indian business people working in laptop

IBPS PO mains result 2018: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ നടത്തിയ പ്രൊബേഷണറി ഓഫിസർ തസ്തികയിലേക്കുള്ള മെയിൻസ് പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളും ഫലം അറിയാൻ ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ibps.in സന്ദർശിക്കുക. നവംബർ 26, 2018നാണ് ഐബിപിഎസിന്റെ പിഒ പരീക്ഷ നടത്തിയത്.

Advertisment

വിവിധ ബാങ്കുകളിലായി 3,500 ഒഴിവുകളിലേക്കാണ് ഐബിപിഎസ് പിഒ പരീക്ഷ നടത്തുന്നത്. കടുത്ത മത്സരമാണ് പ്രൊബോഷണറി ഓഫിസർ പരീക്ഷയ്ക്ക്, എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 200ൽ 52.5 ആയിരുന്നു കട്ട് ഓഫ് മാർക്ക്, എന്നാൽ ഒഴിവുകൾ കുറവായതിനാൽ ഇത്തവണ കട്ട് ഓഫ് മാർക്ക് ഉയരാനാണ് സാധ്യത.

ഫലം എങ്ങനെ അറിയാം

1. ibps.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. ഐബിപിഎസ് പിഒ മെയിൻ എക്സാം റിസൽട്ടിൽ ക്ലിക്ക് ചെയ്യുക

3. പുതിയ വിൻഡോവിൽ CWE PO/MT-VIII-റിക്രൂട്ട്മെന്റ് ഓഫ് പ്രോബേഷനറി ഓഫിസേഴ്സ്/ മാനേജ്മെന്റ് ട്രെയിനീസ് എന്നതിൽ ക്ലിക്ക് ചെയ്യുക

4.തുടർന്ന് റജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

5. റിസൽട്ട് ലഭിക്കും

Advertisment

അലഹബാദ് ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുക്കോ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോർപ്പറേഷൻ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യൂണിയൻ ബാങ്ക് ഓഫ്​ ഇന്ത്യ, ബാങ്ക് ഓഫ്​ ഇന്ത്യ, ദേന ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐഡിബിഐ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, വിജയ ബാങ്ക് എന്നിവയാണ് ഐബിപിഎസ് പിഒ പരീക്ഷയുമായി സഹകരിക്കുന്നത്.

Employee Banks Exam Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: