IBPS exam calendar 2019: ദി ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) ഈ വർഷത്തെ പരീക്ഷ തീയതികൾ പുറത്തുവിട്ടു. 2019 ൽ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്സ്, ആർആർബിഎസ്, സിആർപി അടക്കം വിവിധ ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുക. പരീക്ഷാ കലണ്ടർ പ്രകാരം ഓഫീസർ സ്കെയിൽ I ലേക്കും ഓഫീസ് അസിസ്റ്റന്റ്സിലേക്കുമാണ് ആദ്യം പരീക്ഷ നടക്കുക. ഈ പോസ്റ്റുകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഓഗസ്റ്റ് 3-4, ഓഗസ്റ്റ് 11, 17, 18, 25 തീയതികളിലായിരിക്കും നടക്കുക. ibps.in എന്ന വെബ്സൈറ്റിൽ പരീക്ഷ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
ഓഫീസർ സ്കെയിൽ II, III പോസ്റ്റുകളിലേക്കുള്ള പരീക്ഷ സെപ്റ്റംബർ 22 നും ഓഫീസ് അസിസ്റ്റന്റ്സിനുള്ള പ്രധാന പരീക്ഷ സെപ്റ്റംബർ 29 നും നടക്കും. ഓഫീസർ സ്കെയിൽ I ന്റെ പ്രധാന പരീക്ഷ സെപ്റ്റംബർ 22 നാണ് നടക്കുക.
ഒക്ടോബറിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ ഉണ്ടാവും. ഒക്ടോബർ 12 ന് തുടങ്ങി ഒക്ടോബർ 20 ന് പരീക്ഷ അവസാനിക്കും. ക്ലർക്ക്, സ്പെഷ്യലിസ്റ്റ് തസ്തികയിലേക്കുള്ള പരീക്ഷകൾ ഡിസബർ 7 ന് തുടങ്ങി ഡിസംബർ 28 ന് അവസാനിക്കുന്ന രീതിയിലായിരിക്കും.
വിജ്ഞ്ഞാപനം അനുസരിച്ച് ഓൺലൈൻ വഴിയായിരിക്കും രജിസ്ട്രേഷൻ. പ്രിലിമിനറിക്കും മെയിൻ പരീക്ഷയ്ക്കും ഒറ്റത്തവണ രജിസ്ട്രേഷനാണ്. രജിസ്ട്രേഷനുവേണ്ടി രേഖകൾ അപേക്ഷകർ അപ്‌ലോഡ് ചെയ്യണം. ഇതു സംബന്ധിച്ച പൂർണ വിവരം ibps.in വെബ്സൈറ്റിൽ പിന്നീട് റിലീസ് ചെയ്യുന്നതാണ്.