IBPS Clerk Prelims Result 2018: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ നടത്തുന്ന ക്ലർക്ക് പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ഫലം പ്രതീക്ഷിക്കാമെന്നാണ് ഐബിപിഎസ് അധികൃതർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. അഞ്ചു മണിക്ക് ശേഷം മത്സരാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പരിശോധിക്കാവുന്നതാണ്. നേരത്തെ ഫലം ഡിസംബർ അവസാനം പ്രഖ്യാപിക്കും എന്നായിരുന്നു അറിയിപ്പ്.

ഐബിപിഎസ് ക്ലർക്ക് പരീക്ഷയുടെ അപേക്ഷ 2018 സെപ്റ്റംബറിലാണ് സ്വീകരിച്ചു തുടങ്ങിയത്. ഡിസംബർ 8, 15,16, തീയതികളിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചവർ ജനുവരി 20, 2019ൽ നടക്കുന്ന മെയിൻ പരീക്ഷ എഴുതേണ്ടതാണ്. ഇതിന് ശേഷമായിരിക്കും ഉദ്യോഗാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുക. ക്ലർക്ക് തസ്തികയിലേക്ക് 7,275 ഒഴിവുകളാണുള്ളത്.

ഫലം പരിശോധിക്കേണ്ടതെങ്ങിനെ

1. ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ibps.in സന്ദർശിക്കുക

2. ഹോം പേജിലെ “Click here to IBPS Clerk Preliminary exam results 2018”

3. ശേഷം ഫലം പ്രിന്റഔട്ട് എടുത്ത് സൂക്ഷിക്കുക

അഞ്ച് മണിക്ക് ശേഷമമേ ലിങ്ക് പ്രവർത്തന സജ്ജമാകൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook