/indian-express-malayalam/media/media_files/uploads/2019/02/exam.jpg)
ഐബിപിഎസ് മെയിൻ പരീക്ഷയുടെ ഫലത്തിനായി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. ജനുവരി 20 നായിരുന്നു പരീക്ഷ. കഴിഞ്ഞ വർഷം ഫലം പുറത്തുവന്നത് ഏപ്രിൽ ഒന്നിനായിരുന്നു. അങ്ങനെയെങ്കിൽ ഇത്തവണയും മാർച്ച് അവസാനമോ ഏപ്രിൽ ആദ്യവാരമോ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഐബിപിഎസിന്റെ ഔദ്യോഗിക വെബസൈറ്റായ ibps.in ഫലം പ്രസിദ്ധീകരിക്കും.
മെയിൻ പരീക്ഷ വിജയിച്ച് ഷോർട് ലിസ്റ്റിൽ പെടുന്നവർക്ക് 7,275 പേർക്ക് നിയമനം ലഭിക്കും. പ്രിലിമിനറി പരീക്ഷ ഡിസംബർ 8, 9, 15, 16 തീയതികളിലായാണ് നടന്നത്. വിവിധ ബാങ്കുകളിലെ ഒഴിവുകളിലേക്ക് ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) വഴിയാണ് നിയമനം നടത്തുന്നത്.
അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ദേന ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് തുടങ്ങിയവയാണ് ഐബിപിഎസിൽ ഉൾപ്പെട്ട ബാങ്കുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.