ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എൻജിനീയർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കെമിക്കൽ, മെക്കാനിക്കൽ, സിവിൽ എൻജിനീയർ എന്നീ തസ്‌തികയിലേക്ക് ഗേറ്റ് 2019 വഴിയാണ് നിയമനം.

ജനുവരി 15 മുതലാണ് എച്ച്പിസിഎല്ലിന്റെ ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16നാണ്. ഗേറ്റ് 2019 പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് മാത്രമേ ജോലിക്ക് അപേക്ഷിക്കാനാകൂ.

പ്രധാന തീയതികൾ

അപേക്ഷ സ്വീകരിക്കുന്നത്- ജനുവരി 15
അപേക്ഷ നൽകേണ്ട അവസാന തീയതി- ഫെബ്രുവരി 16
ഗേറ്റ് 2019 പരീക്ഷാ തീയതി-ഫെബ്രുവരി 2, 3, 9, 10
ഗേറ്റ് 2019 ഫലം -മാർച്ച് 16

യോഗ്യത

സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എന്നീ ബ്രാഞ്ചുകളിൽ എൻജിനീയറിങ്ങ് ബിരുദം ഉണ്ടായിരിക്കണം. ജനറൽ വിഭാഗക്കാർ 60 ശതമാനം മാർക്കോടെ എല്ലാ വിഷയവും പാസ്സായിരിക്കണം. എസ്‌സി, എസ്‌ടി,‌ ഒബിസി, വിഭാഗക്കാർ എല്ലാ സെമസ്റ്ററിലും 50 ശതമാനം മാർക്കോടെ വിജയച്ചിരിക്കണം. നിയമനവേളയിൽ ഗേറ്റ് പരീക്ഷയുടെ മാർക്ക് പരിഗണിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

1. എച്ച്പിസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക, ശേഷം ഗേറ്റിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
2. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ സമർപ്പിക്കുക.
3. 12 അക്ക അപേക്ഷാ നമ്പർ കുറിച്ചെടുക്കുക.

ഡെബിറ്റ് കാർഡ് ഉപയോഗിച്ച അപേക്ഷ ഫീസ് അടയ്ക്കുകയാണെങ്കിൽ 236 രൂപയും, ക്രെഡിറ്റ് കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ 271 രൂപയുമാണ് നൽകേണ്ടത്. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ