scorecardresearch
Latest News

യുഎഇയിൽ ഹൗസ് കീപ്പിങ് ജോലി

താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും

Job, job news, ie malayalam
Job News

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് http://www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/7736496574.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: House keeping jobs in uae