തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് മുഖേന സൗദിയിലേക്കും കുവൈത്തിലേക്കും ഗാർഹിക ജോലിക്കാരെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ റിക്രൂട്ട്മെന്റ് തികച്ചും സൗജന്യം. രണ്ടു വർഷമാണ് കരാർ കാലാവധി.
Read Also: കേരള സര്‍വകലാശാല ഒഴിവുകൾ
താൽപര്യമുള്ളവർ പാസ്‌പോർട്ടിന്റെ പകർപ്പ്, ഫുൾ സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ norkadsw@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.