എച്ച്എംടിയിൽ പ്രൊഫഷണലുകളുടെ ഒഴിവുകൾ

അപേക്ഷ ഫീസ് 750 രൂപയാണ്. എസ്‌സി, എസ്ടിക്കാർക്ക് 250 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല

Indian Air Force, ഇന്ത്യൻ വ്യോമസേന, തൊഴിൽ, ഓഫിസർ, common admission test , career, officer, employment , indianexpress, ജോലി, ഐഇ മലയാളം

എച്ച്എംടിയിൽ പ്രൊഫഷണലുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 ഒഴിവാണുളളത്. ബെംഗളൂരുവിലുളള എച്ച്എംടി ലിമിറ്റഡ്, എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ്, എച്ച്എംടി (ഇന്റർനാഷണൽ) ലിമിറ്റഡ് എന്നിവയിലാണ് അവസരം.

എച്ച്എംടി ലിമിറ്റഡിൽ ജനറൽ മാനേജർ/ജോയിന്റ് ജനറൽ മാനേജർ (എച്ച്ആർ)-2, ജനറൽ മാനേജർ/ജോയിന്റ് ജനറൽ മാനേജർ (ഫിനാൻസ്)-1, ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്)-2, ഓഫീസർ (ലെയ്സൺ)-1 (ഡൽഹി) എന്നിങ്ങനെയാണ് ഒഴിവുകൾ. എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ ജോയിന്റ് ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ-ഹ്യൂമൺ റിസോഴ്സ്-3, ഡെപ്യൂട്ടി ജനറൽ മാനേജർ/അസി.ജനറൽ മാനേജർ (ഫിനാൻസ്)-3, മാനേജർ/ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്)-2, റീജണൽ മാനേജർ (മാർക്കറ്റിങ്)-4, മെഡിക്കൽ ഓഫീസർ-4 എന്നീ ഒഴിവുകളുണ്ട്. എച്ച്എംടി (ഇന്റർനാഷണൽ) ലിമിറ്റഡിൽ ജോയിന്റ് ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ/ലീഗൽ)-1, മാനേജർ/ഡെപ്യൂട്ടി മാനേജർ-പ്രോജക്ട്സ് ആൻഡ് പ്രോഡക്ട്സ്-2, ഓഫീസർ-ലീഗൽ-1, ഡെപ്യൂട്ടി എൻജിനീയർ-3 എന്നീ ഒഴിവുകളുണ്ട്.

Read Also: 41 തസ്തികകളിൽ യുപിഎസ്‌സി വിജ്ഞാപനം

അപേക്ഷ ഫീസ് 750 രൂപയാണ്. എസ്‌സി, എസ്ടിക്കാർക്ക് 250 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. അപേക്ഷാ ഫോം, മാർക്ക് നിബന്ധനകൾ, അധിക യോഗ്യത തുടങ്ങിയ വിവരങ്ങൾ http://www.hmtindia.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മാർച്ച് 10 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Hmt india professional vaccancy

Next Story
41 തസ്തികകളിൽ യുപിഎസ്‌സി വിജ്ഞാപനംupsc, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com