കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഖേത്രി കോംപ്ലക്സിൽ അപ്രന്റിഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 129 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫിറ്റർ,ടർണർ, വെൾഡർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഡ്രോട്ട്സ്മാൻ, മെക്കാനിക്കൽ ഡീസൽ, പമ്പ് ഓപ്പറേറ്റർ, കമ്പ്യൂട്ടർ പെരിഫറൽ ആൻഡ് മെയിന്റനൻസ് മെക്കാനിക്, വയർമാൻ, സ്റ്റെനോഗ്രാഫർ, ലബോർട്ടറി, കാർപ്പെന്റർ, സർവേയർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.
ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. http://www.aaprenticeship.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 19 ആണ്.
ജനറൽ ഇൻഷുറൻസ് കോർപറേഷനിൽ അസിസ്റ്റന്റ് മാനേജറാകാം; 25 ഒഴിവുകൾ
ഓഫീസർ തസ്തിക ഒഴിവുള്ള വിഭാഗങ്ങൾ
1. ഫിനാൻസ്/അക്കൗണ്ട്സ് – 9 ഒഴിവ്
2. ഐ.ടി (സോഫ്റ്റ്വെയർ) – 2 ഒഴിവ്
3. ലീഗൽ – 6 ഒഴിവ്
4. ഓട്ടോമൊബൈൽ എൻജിനീയറിങ് – 1 ഒഴിവ്
5. സിവിൽ എൻജിനീയറിങ് – 1 ഒഴിവ്
6. ഏറോനോട്ടിക്കൽ എൻജിനീയറിങ് – 2 ഒഴിവ്
7. മറൈൻ എൻജിനീയറിങ് – 2 ഒഴിവ്
8. കമ്പനി സെക്രട്ടറി – 2 ഒഴിവ്
9. ഹിന്ദി – 1 ഒഴിവ്