നാസിക്കിലുള്ള ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയർക്രാഫ്റ്റ് ഡിവിഷനിലേക്ക് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 265 അപ്രന്രിസ് ഒഴിവുകളാണുള്ളത്.
Also Read: ഫാക്ടിൽ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്രിസ്, ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്രിസ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിപ്പിന് 103 ഒഴിവുകളാണുള്ളത്. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്രിഷിപ്പിന് 137 ഉം, ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്രിഷിപ്പിന് 25 ഒഴിവുകളും ഉണ്ട്.
Also Read: കേരളത്തിലെ സഹകരണ ബാങ്കുകളിൽ 183 ഒഴിവ്
എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്
എയറോനോട്ടിക്കൽ എൻജിനീയറിങ് – 10 ഒഴിവുകൾ
സിവിൽ എൻജിനീയറിങ് – 1 ഒഴിവുകൾ
കംപ്യൂട്ടർ എൻജിനീയറിങ് – 5 ഒഴിവുകൾ
ഇലക്ട്രിക്കൽ എൻജിനീയറിങ് – 15 ഒഴിവുകൾ
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് – 18 ഒഴിവുകൾ
മെക്കാനിക്കൽ എൻജിനീയറിങ് – 53 ഒഴിവുകൾ
പ്രൊഡക്ഷൻ എൻജിനീയറിങ് – 2 ഒഴിവുകൾ
അനുബന്ധ ട്രേഡിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നേടിയ എൻജിനീയറിങ്/ടെക്നോളജി ബിരുദമാണ് യോഗ്യത. 4984 രൂപ സ്റ്റൈപ്പെൻഡായി ലഭിക്കും.
Hindustan Aeronautics Ltd (HAL) Recruitment for Apprentice Posts 2019
More Detailshttps://t.co/fafnH6UTuH
— Mission Government Blog (@MissionGBlog) May 9, 2019
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്രിസ്
സിവിൽ എൻജിനീയറിങ് – 2 ഒഴിവുകൾ
ഇലക്ട്രിക്കൽ എൻജിനീയറിങ് – 25 ഒഴിവുകൾ
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് – 25 ഒഴിവുകൾ
മെക്കാനിക്കൽ എൻജിനീയറിങ് – 86 ഒഴിവുകൾ
കംപ്യൂട്ടർ എൻജിനീയറിങ് – 5 ഒഴിവുകൾ
അനുബന്ധ ട്രേഡിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നേടിയ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമയാണ് യോഗ്യത. 3542 രൂപ സ്റ്റൈപ്പെൻഡായി ലഭിക്കും.
Also Read: എൽഡി ടൈപ്പിസ്റ്റ് പരീക്ഷ ജൂലൈ 6 ന് നടത്താൻ പിഎസ്സി തീരുമാനം
ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്രിസ്
മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ – 2 ഒഴിവുകൾ
അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് – 15 ഒഴിവുകൾ
സ്റ്റെനോഗ്രാഫർ (ഇഗ്ലീഷ്) – 5 ഒഴിവുകൾ
ഹൗസ്കീപ്പർ (ഹോട്ടൽ) – 3 ഒഴിവുകൾ
വൊക്കേഷണൽ വിഷയങ്ങൾ പഠിച്ച് പന്ത്രണ്ടാം തരം വിജയമാണ് യോഗ്യത. 2758 രൂപ സ്റ്റൈപ്പെൻഡായി ലഭിക്കും.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 15 ആണ്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്രിസ് ഒഴിവുകളിലേക്ക് http://www.mhrdnats.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്രിസ് ഒഴിവിലേക്ക് http://www.apprenticeship.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വായിക്കുവാൻ http://www.hal-india.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.