കൊച്ചി: എറണാകുളം ഗവൺമെന്റ് ലോ കോളേജില്‍ നിയമ വിഷയത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യുജിസി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ നിയമനത്തിന് പരിഗണിക്കുന്നതിന് വിശദമായ ബയോഡാറ്റയും, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകര്‍പ്പും സഹിതം ജൂലൈ ഏഴിന് രാവിലെ 11-ന് പ്രിന്‍സിപ്പൽ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.
