ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് അവസരം. മെഡിക്കൽ സൂപ്രണ്ട്, സർജൻ, പീഡിയാട്രിഷ്യൻ, ഇഎൻടി സ്‌പെഷ്യലിസ്റ്റ്, റസിഡന്റ് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് ഗ്രേഡ്-II, ജൂനിയർ ഹെൽത്ത് ഇസ്പെക്ടർ ഗ്രേഡ്-II, ഫാർമസിസ്റ്റ് ഗ്രേഡ്-II, വെറ്ററിനറി സർജൻ, പബ്ലിക് റിലേഷൻസ് ഓഫീസർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഇലക്ട്രോണിക് ഡാറ്റ പ്രോസസിങ്), റിലീജിയസ് പ്രൊപ്പഗൻഡിസ്റ്റ്, കെജി ടീച്ചർ, ഡ്രൈവർ ഗ്രേഡ്-II എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

മെഡിക്കൽ ഓഫീസർ, സർജൻ, പീഡിയാട്രിഷ്യൻ, ഇഎൻടി സ്‌പെഷ്യലിസ്റ്റ്, വെറ്ററിനറി സർജൻ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ആർഎംഒ തസ്തികകളിലേക്ക് 25-40 വയസും സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇസ്പെക്ടർ, ഫാർമസിസ്റ്റ്, ഡ്രൈവർ തസ്തികകളിലേക്ക് 18-36 വയസുമാണ് പ്രായം. പബ്ലിക് റിലേഷൻസ് ഓഫീസർ, റിലീജിയസ് പ്രൊപ്പഗൻഡിസ്റ്റ് തസ്തികയിലേക്ക് 25-36 വയസും കെജി ടീച്ചർ തസ്തികയിലേക്ക് 20-40 വയസുമാണ് പ്രായപരിധി.

Read Also: ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 29. കൂടുതൽ വിവരങ്ങൾക്ക് www.kdrb.kerala.gov.in വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook