മൂവാറ്റുപുഴ: ആരക്കുഴ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ സ്ടീച്ചറുടെ ഒരു ഒഴിവുണ്ട്. എംബിഎ/ ബിബിഎ/ സോഷ്യോളജി, സോഷ്യൽ വെൽഫയർ / ഇക്കണോമിക്സ് എന്നിവയിലുള്ള ബിരുദവും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എംപ്ലോയബിലിറ്റി സ്കില്ലിലുള്ള ഡിപ്ലോമയും ഡിജിഇറ്റി വിദ്യാഭ്യാസ സ്ഥാപനത്തിലുള്ള രണ്ട് വർഷത്തെ തൊഴിൽ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ് സംസാര വൈഭവവും കമ്പ്യൂട്ടർ പരിഞ്ജാനവും അധിക യോഗ്യതയായി പരിഗണിക്കും. മാസം പരമാവധി 24000 രൂപ വരെ ലഭിക്കുന്നതാണ്. താൽപര്യമുള്ളവർ ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം നാളെ (ചൊവ്വാഴ്ച) രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0485- 2254442