/indian-express-malayalam/media/media_files/uploads/2019/02/gail-india.jpg)
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിൽ ഇന്ത്യയിൽ എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ-15, ഇൻസ്ട്രുമെന്റേഷൻ-12 എന്നിങ്ങനെയായി ആകെ 27 ഒഴിവുകളാണുളളത്. ബന്ധപ്പെട്ട വിഷയത്തിൽ 2019 ലെ ഗേറ്റ് പരീക്ഷ വിജയിച്ചവർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. ശമ്പളം: 60,000-1,80,000 രൂപ.
രണ്ടു തസ്തികയിലും സംവരണം ഉണ്ട്. പ്രായം 2019 മാർച്ച് 13 ന് 28 കവിയരുത്. എസ്‌സി, എസ്ടി, ഒബിസി എന്നിവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്ത ഭടന്മാർക്ക് നിയമാനുസൃത ഇളവുണ്ട്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13.
അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങൾക്കും www.gailonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.