scorecardresearch
Latest News

സൈനിക ജോലികള്‍ നേടാന്‍ സൗജന്യ പരിശീലനം

രണ്ടു മാസക്കാലം കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിൽ താമസിച്ചു കൊണ്ടുള്ള പരിശീലനമായിരിക്കും. പരിശീലന കാലയളവില്‍ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്

Jobs, Job vacancy, Job vacancies, guest lecturer, jobs news, തൊഴിലവസരങ്ങൾ

സായുധ സേനയിലും അര്‍ദ്ധ സൈനിക പൊലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 18നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്എസ്എല്‍സിയോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവതീ യുവാക്കള്‍ക്ക് കായിക പരീക്ഷകള്‍ വിജയിക്കുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് മുഖേന സൗജന്യപരിശീലനം നല്‍കുന്നു.

രണ്ടു മാസക്കാലം കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിൽ താമസിച്ചു കൊണ്ടുള്ള പരിശീലനമായിരിക്കും. പരിശീലന കാലയളവില്‍ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. സൈനിക ജോലികള്‍ക്കാവശ്യമായ ശാരീരിക യോഗ്യത നിര്‍ബന്ധം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 22.12.2018ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മൂന്ന് ഫോട്ടോയും സഹിതം എറണാകുളം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതിവികസന ഓഫീസ്സില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0484-2422256 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Free training for men and women to get military jobs

Best of Express