കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പും എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സും ചേര്‍ന്ന് ഹോട്ടല്‍/വെബ് ഡിസൈനിങ് മേഖലയില്‍ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് എസ്എസ്എല്‍സി/ പ്ലസ് ടു പാസായ 18 നും 25 നും മധ്യേ പ്രായമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എത്തിയോസിന്റെ പാലക്കാട് ക്യാമ്പസിലാണ് പരിശീലനം. പഠനകാലയളവില്‍ സൗജന്യ താമസ ഭക്ഷണ സൗകര്യം, സ്റ്റൈപ്പന്റ്, യൂണിഫോം എന്നിവ ലഭിക്കും.

പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതത് മേഖലകളില്‍ പ്ലേസ്‌മെന്റ് ലഭിക്കും. ഹൗസ് കീപ്പിങ് (ഹോട്ടല്‍ സ്‌കില്‍സ്) മൂന്ന് മാസം (എസ്എസ്എല്‍സി യോഗ്യത), ഫുഡ് ആന്റ് ബിവറേജ് (ഹോട്ടല്‍ സ്‌കില്‍സ്) മൂന്ന് മാസം (പ്ലസ് ടു യോഗ്യത), ഫുഡ് പ്രൊഡക്ഷന്‍ (ഹോട്ടല്‍ സ്‌കില്‍സ്) -ആറ് മാസം (യോഗ്യത -എസ്എസ്എല്‍സി), ഗ്രാഫിക്-വെബ്-ഡിസൈനിങ് (മീഡിയ സ്‌കില്‍സ്)-നാല് മാസം (യോഗ്യത -പ്ലസ് ടു).
താത്പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669 വിലാസത്തില്‍ ഫെബ്രുവരി 15-ന് ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook