Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ, കേരളത്തിലും അവസരം

കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 540 ഒഴിവുകളുമാണുളളത്

പൊതുമേഖല സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ. നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്-ഈസ്റ്റ് സോണുകളിലായി 4103 ഒഴിവുകളും കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 540 ഒഴിവുകളുമാണുളളത്. ഫെബ്രുവരി 23 മുതൽ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മാർച്ച് 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ജൂനിയർ എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ മെക്കാനിക്കൽ), സ്റ്റെനോ ഗ്രേഡ് II, അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി), ടൈപ്പിസ്റ്റ് (ഹിന്ദി), അസിസ്റ്റന്റ് ഗ്രേഡ് III (ജനറൽ/അക്കൗണ്ട്സ്/ടെക്നിക്കൽ/ഡിപ്പോ) എന്നീ തസ്തികയിലാണ് ഒഴിവുകൾ. അപേക്ഷകർ ഏതെങ്കിലും ഒരു സോണിലെ ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. 500 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾ, പട്ടികവിഭാഗം, വിമുക്ത ഭടന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

ഓൺലൈൻ ടെസ്റ്റ്, സ്കിൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിൽ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഒന്നാംഘട്ട ഓൺലൈൻ ടെസ്റ്റിന് സെന്ററുകളുണ്ട്. രണ്ടാംഘട്ട ഓൺലൈൻ ടെസ്റ്റിന് കൊച്ചിയിൽ മാത്രമാണ് സെന്ററുളളത്. കൂടുതൽ വിവരങ്ങൾക്ക് http://www.fci.gov.in സന്ദർശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Food corporation india vaccancy in kerala zone

Next Story
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 4103 ഒഴിവുകൾFCI, job opportunities, career news, തൊഴിൽ വാർത്ത, ഐഇ മലയാളം , IE malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com