കൊച്ചിയിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (FACT) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 274 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെക്നീഷ്യൻ, മാനേജ്മെന്റ് ട്രെയ്നി ഉൾപ്പടെയുള്ള ഒഴിവുകളിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്.
Also Read: കേരളത്തിലെ സഹകരണ ബാങ്കുകളിൽ 183 ഒഴിവ്
ഒഴിവുകൾ
ടെക്നീഷ്യൻ – 79
മോനേജ്മെന്റ് ട്രെയ്നി – 51
അസി. ജനറൽ മാനേജർ (ഡിസൈൻ-സിവിൽ) – 1
സീനിയർ മാനേജർ – 10
അസിസ്റ്റന്റ് കമ്പനി സെക്രട്ടറി – 1
മെഡിക്കൽ ഓഫീസർ – 1
ഡെപ്യൂട്ടി അസിസ്റ്റന്റ് മാനേജർ – 12
ഓഫീസർ – 13
ഡ്രോട്സ്മാൻ – 3
ക്രാഫ്റ്റ്മാൻ – 27
റിഗ്ഗർ ഹെൽപ്പർ – 8
ഹെവി എക്വുപ്മെന്റ് ഓപ്പറേറ്റർ – 5
അസിസ്റ്റന്റ് ജൻറൽ – 18
ഡിപ്പോ അസിസ്റ്റന്റ് – 20
ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ് – 4
സ്റ്റേനോഗ്രാഫർ – 10
സാനിറ്ററി ഇൻസ്പെക്ടർ – 1
നഴ്സ് – 6
കാന്റീൻ സൂപ്പർവൈസർ – 4
Also Read: ഗുരുവായൂര്‍ ദേവസ്വത്തില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം
കേരളത്തിന് പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ഒഴിവുകളിലേക്കും ചേർത്താണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Also Read: UPSC CSE 2019: യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എത്തി
രണ്ട് വിഭാഗങ്ങളിലായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചില തസ്തികകളിലേക്ക് 1000 രൂപയും മറ്റ് ചിലതിലേക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. ബാങ്ക് ചാർജ് കൂട്ടാതെയാണ് ഈ തുക. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ഇല്ലാതെ തന്നെ അപേക്ഷിക്കാവുന്നതാണ്. തസ്തികകളും അവയുടെ യോഗ്യതകളും സംബന്ധിച്ച വിശദവിവരങ്ങൾക്ക് http://www.fact.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
JOB POST: Senior Manager (Human Resources) @ Fertilisers and Chemicals Travancore (FACT), Kochi: Apply by May 20 https://t.co/XhViA0xdLK
— Lawctopus (@Lawctopus) May 6, 2019
ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. http://www.fact.co.in എന്ന വെബ്സൈറ്റിൽ തന്നെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത സംബന്ധിച്ച രേഖകളും, ഫോട്ടോ, ഒപ്പ് എന്നിവയും അപേക്ഷ ഫോമിനൊപ്പം അപസോഡ് ചെയ്യണം. മേയ് 20 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.