കൊച്ചിയിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (FACT) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 274 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെക്നീഷ്യൻ, മാനേജ്മെന്റ് ട്രെയ്നി ഉൾപ്പടെയുള്ള ഒഴിവുകളിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്.

Also Read: കേരളത്തിലെ സഹകരണ ബാങ്കുകളിൽ 183 ഒഴിവ്
ഒഴിവുകൾ

ടെക്നീഷ്യൻ – 79
മോനേജ്മെന്റ് ട്രെയ്നി – 51
അസി. ജനറൽ മാനേജർ (ഡിസൈൻ-സിവിൽ) – 1
സീനിയർ മാനേജർ – 10
അസിസ്റ്റന്റ് കമ്പനി സെക്രട്ടറി – 1
മെഡിക്കൽ ഓഫീസർ – 1
ഡെപ്യൂട്ടി അസിസ്റ്റന്റ് മാനേജർ – 12
ഓഫീസർ – 13
ഡ്രോട്സ്മാൻ – 3
ക്രാഫ്റ്റ്മാൻ – 27
റിഗ്ഗർ ഹെൽപ്പർ – 8
ഹെവി എക്വുപ്മെന്റ് ഓപ്പറേറ്റർ – 5
അസിസ്റ്റന്റ് ജൻറൽ – 18
ഡിപ്പോ അസിസ്റ്റന്റ് – 20
ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ് – 4
സ്റ്റേനോഗ്രാഫർ – 10
സാനിറ്ററി ഇൻസ്പെക്ടർ – 1
നഴ്സ് – 6
കാന്റീൻ സൂപ്പർവൈസർ – 4

Also Read: ഗുരുവായൂര്‍ ദേവസ്വത്തില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം

കേരളത്തിന് പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ഒഴിവുകളിലേക്കും ചേർത്താണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Also Read: UPSC CSE 2019: യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എത്തി

രണ്ട് വിഭാഗങ്ങളിലായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചില തസ്തികകളിലേക്ക് 1000 രൂപയും മറ്റ് ചിലതിലേക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. ബാങ്ക് ചാർജ് കൂട്ടാതെയാണ് ഈ തുക. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ഇല്ലാതെ തന്നെ അപേക്ഷിക്കാവുന്നതാണ്. തസ്തികകളും അവയുടെ യോഗ്യതകളും സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.fact.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. www.fact.co.in എന്ന വെബ്സൈറ്റിൽ തന്നെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത സംബന്ധിച്ച രേഖകളും, ഫോട്ടോ, ഒപ്പ് എന്നിവയും അപേക്ഷ ഫോമിനൊപ്പം അപസോഡ് ചെയ്യണം. മേയ് 20 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook