പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ആകെ 65 ഒഴിവുകളുണ്ട്. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം എന്നിവിടങ്ങളിലായാണ് ഒഴിവുകൾ. മൂന്നു മാസത്തെ കരാർ നിയമനമാണ്.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലുളള അറിവ് വേണം. സ്വന്തമായി ടു വീലറും ലൈസൻസും ഉണ്ടായിരിക്കണം. 18000 രൂപയാണ് ശമ്പളം. കേരളത്തിൽ ഏപ്രിൽ 17-ാം തീയതി എറണാകുളത്തു വച്ചാണ് ഇന്റർവ്യൂ.

ഇന്റർവ്യൂ തീയതിയും മറ്റു വിവരങ്ങളും സംബന്ധിച്ചവയ്ക്ക് www.fact.co.in സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook