കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിങ് നല്‍കാനും കരിയര്‍ ഗൈഡന്‍സ് നല്‍കാനുമായി 2020-21 അധ്യയന വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.

വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം), യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മാര്‍ച്ച് 10 ന് മുമ്പായി പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ന്യൂ ബില്‍ഡിങ്, തൊടുപുഴ പി.ഒ, ഇടുക്കി – 685584 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. (വിശദ വിവരങ്ങള്‍ക്ക് 0486-2222399, 0485-2814957 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്).

Read Also: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ അഭിമുഖം

യോഗ്യത: എംഎ സൈക്കോളജി/എംഎസ്ഡബ്ല്യു (സ്റ്റുഡന്റ്‌സ് കൗണ്‍സലിങ് പരിശീലനം നേടിയവരായിരിക്കണം)/എംഎസ്‌സി സൈക്കോളജി. കൗണ്‍സലിങ്ങില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സലിങ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. പ്രതിമാസം 18000 രൂപ ഓണറേറിയം, യാത്രാപ്പടി പരമാവധി 20000 രൂപ.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന നല്‍കുന്നതാണ്. നിയമനങ്ങള്‍ക്ക് പ്രാദേശികമായ മുന്‍ഗണന ഉണ്ടായിരിക്കുന്നതല്ല. നിയമനം തികച്ചും താത്ക്കാലികവും മതിയായ കാരണങ്ങള്‍ ഉണ്ടായാല്‍ ഒരറിയിപ്പും കൂടാതെ കാലാവധിക്ക് മുന്‍പ് കൗണ്‍സലറെ പിരിച്ചുവിടാനുള്ള അധികാരം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് ഉണ്ടായിരിക്കുന്നതുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook