കൊച്ചി: ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അറ്റന്‍ഡര്‍ (ഹോമിയോ) തസ്തികയില്‍ താത്കാലിക ഒഴിവ്. യോഗ്യത എസ്എസ്എല്‍സി പാസായിരിക്കണം. എ ക്ലാസ് ഹോമിയോപ്പതി മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴിലുളള മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം. പ്രായം 2019 ജനുവരി ഒന്നിന് 18-41. നിയമാനുസൃത വയസിളവ് അനുവദനീയം.

ഒഴിവുകളുടെ എണ്ണം രണ്ട്. തുറന്ന മത്സരം മുന്‍ഗണനയില്ലാത്തവര്‍ -ഒന്ന്, പട്ടികജാതി മുന്‍ഗണനയുളളവര്‍ – ഒന്ന്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് എട്ടിനു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. പട്ടികജാതി മുന്‍ഗണന വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും അവരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook