കൊച്ചി: എറണാകുളം ഗവ. നഴ്‌സിങ് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡ്രൈവറെ ആവശ്യമുണ്ട്. 18 നും 40 നും മധ്യേ പ്രായമുളളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, ഡ്രൈവിങ് ലൈസന്‍സ് ഹയര്‍ ഉളളവരുമായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. നിയമാനതുസൃത വയസിളവ് അനുവദിക്കും. സമാന തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ ജൂലൈ 25-ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ. നഴ്‌സിങ് കോളേജ് (എച്ച്എംടി കോളനി പി.ഒ, കൊച്ചി – 683503 ഫോണ്‍ 0484-2754485 പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.

എറണാകുളം ഗവ. നഴ്‌സിങ് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഹൗസ് കീപ്പറെ (ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്‍) ആവശ്യമുണ്ട്. 18 നും 40 നും മധ്യേ പ്രായമുളളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളളവരും, ഹോസ്റ്റലില്‍ താമസിക്കുവാന്‍ സമ്മതമുളളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും. ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡനായി ജോലി നോക്കിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ ജൂലൈ 26-ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ. നഴ്‌സിങ് കോളേജ് (എച്ച്എംടി കോളനി പി.ഒ, കൊച്ചി – 683503 ഫോണ്‍ 0484-2754485 പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.

താത്കാലിക കെയര്‍ ടേക്കര്‍ നിയമനം

കാക്കനാട് സ്ഥിതിചെയ്യുന്ന സൈനിക് റെസ്റ്റ് ഹൗസില്‍ താത്കാലിക കെയര്‍ടേക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്റ്റ് ഹൗസില്‍ താമസിച്ച് ജോലി ചെയ്യുവാന്‍ താത്പര്യമുളള വിമുക്തഭടന്മാര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484-2422239 നമ്പരില്‍ ജൂലൈ 10-ന് മുമ്പ് ബന്ധപ്പെടണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook