കാക്കനാട്: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഡയറക്ട് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഓഫീസർ, ടീം ലീഡർ, റിലേഷൻഷിപ്പ് മാനേജർ, ബ്രാഞ്ച് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ലീഗൽ ഡെവലപ്പേഴ്സ്, ഓഡിറ്റ് കൺസൾട്ടന്റ്, ടെക്നിക്കൽ ട്രെയിനി, സെയിൽസ് ഓഫീസർ, സീനിയർ സെയിൽസ് ഓഫീസർ, സെയിൽസ് എക്സിക്യൂട്ടീവ്‌, പ്രോജക്ട് സൈറ്റ് കോഡിനേറ്റേഴ്സ്, ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടീവ്, ഫീൽഡ് കോർഡിനേറ്റർ, ഡെലിവറി എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലേക്ക് ഏഴിന് അഭിമുഖം നടത്തുന്നു.

യോഗ്യതകൾ: എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബിഎസ്ഇ (കമ്പ്യൂട്ടർ സയൻസ് ഇലക്ട്രോണിക്സ്), ഐടിഐ ഡിപ്ലോമ (സിവിൽ), ബിസിഎ, എംസിഎ ബാച്ചിലർ ഓഫ് ഇലക്ട്രോണിക്സ് ബിടെക് (സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ടെലി കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ) ബിആർക്ക് എംഎസ്‌സി (കമ്പ്യൂട്ടർ സയൻസ് /ഇലക്ട്രോണിക്സ് ) ബികോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) പ്രത്യേക ഒഴിവുകൾ.

Read Also: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിവുകൾ

പ്രായം 18 നും 35 നും മധ്യേ. താൽപര്യമുള്ളവർ ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം ഏഴിന് രാവിലെ 10 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉള്ള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2422452, 2427494.

ജോബ് ഫെസ്റ്റ് ഡിസംബർ നാലിന്

കുടുംബശ്രീ ജില്ലാ മിഷന്റേയും കൂനമ്മാവ് ബാപ്പുജി മെമ്മോറിയൽ ലൈബ്രറിയുടേയും നേതൃത്വത്തിൽ 2019 ഡിസംബർ 4 ബുധനാഴ്ച രാവിലെ 10 മുതൽ ലൈബ്രറി ഹാളിൽ ജോബ് ഫെസ്റ്റും മൊബലൈസേഷൻ ക്യാമ്പും നടത്തുന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.രമാദേവി അധ്യക്ഷത വഹിക്കും. ഇൻഫോപാർക്ക് (അബാസോഫ്റ്റ് ) ന് വേണ്ടി തൊഴിൽ മേളയും, എച്ച്എൽഎഫ്പിപിടി എന്ന കമ്പനിക്ക് വേണ്ടി മൊബലൈസേഷനുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ 7907510553, 9544356840 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; ഇന്റര്‍വ്യൂ 7-ന്

കളമശേരി വനിത ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഡിസംബര്‍ ഏഴിന് രാവിലെ 11-ന് നടത്തുന്നു. എംബിഎ/ബിബിഎ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ് വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ഡിജിഇറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ട്രെയിനിങ് ലഭിച്ച അംഗീകൃത സര്‍വകലാശാലാ ബിരുദവും/ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ യോഗ്യത ബിഎസ്‌സി എംഎല്‍റ്റി/ഡിഎംഎല്‍റ്റി, പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന്. ഇസിജി ടെക്‌നീഷ്യന്‍ യോഗ്യത ഇസിജി ടെക്‌നീഷ്യന്‍ കോഴ്‌സ്. ഇന്റര്‍വ്യൂ ഡിസംബര്‍ ആറിന്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി മേല്‍പ്പറഞ്ഞ തീയതികളില്‍ രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേംബറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook