കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ക്കറ്റിങ് മാനേജര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിങ് മാനേജര്‍, പ്രൊജക്ട് മാനേജര്‍, ടെക്‌നിക്കല്‍ ലീഡ് ആന്‍ഡ്രോയിഡ്/പൈതോണ്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എൻജിനീയര്‍, ഗ്രാഫിക് ഡിസൈനര്‍, മോഷന്‍ ആര്‍ട്ടിസ്റ്റ്, ടെലി മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, അക്കാദമിക്ക്/ സ്റ്റുഡന്റ് കൗണ്‍സിലേഴ്‌സ്, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഐടി സപ്പോര്‍ട്ട്, അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ്, എജന്‍സി ലീഡര്‍, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, കസ്റ്റമര്‍ സർവീസസ് എക്‌സിക്യൂട്ടീവ്, ഫാക്കല്‍റ്റി തുടങ്ങിയ ഒഴിവുകളിലേക്ക് ഫെബ്രുവരി ആറിന് അഭിമുഖം നടത്തുന്നു.

യോഗ്യത: എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ (ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, ഗ്രാഫിക് ഡിസൈനിങ്), ബിടെക്, ബിടെക് (ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്), ബിഎസ്‌സി, എംസിഎ, എംബിഎ, എംടെക്, യുജി/പിജി (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സയന്‍സ്) ബിഎസ്‌സി (വിഎഫ്എക്‌സ് ആൻഡ് ആനിമേഷന്‍) പ്രായം: 18-35.

Read Also: പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ

താൽപര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഫെബ്രുവരി ആറിന് രാവിലെ 10-ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്റ്‌റില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 04842422452 / 2427494.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook