കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വച്ച് പ്രൊജക്ട് എൻജിനീയര്‍, സൈറ്റ് എൻജിനീയര്‍, ട്രെയിനീസ്, സീനിയര്‍ എക്സിക്യൂട്ടീവ്, ടെലികോളര്‍ എക്സിക്യൂട്ടീവ്, അസിസ്റ്റന്‍റ് ബ്രാഞ്ച് മാനേജര്‍, ക്രെഡിറ്റ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ടീച്ചേഴ്സ്, അക്കാദമിക്ക് കോര്‍ഡിനേറ്റേഴ്സ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, ടെലികോളേഴ്സ്, അഡ്മിന്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റ്, ഡവലപ്മെന്‍റ് മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, സിസ്റ്റം അഡ്മിന്‍ സെയില്‍സ് തുടങ്ങിയ ഒഴിവുകളിലേക്ക് ഡിസംബർ 21ന് അഭിമുഖം നടത്തും.

യോഗ്യത: എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക്ക്, എംടെക്ക്, എംഎസ്‌സി, പിഎച്ച്ഡി, ബിസിഎ/ഇലക്ട്രോണിക്സ് (Certified Course), ബിഎസ്‌സി (ഇലക്ട്രോണിക്സ്), ഡിപ്ലോമ (ഇലക്ട്രോണിക്സ്).

Read Also: എയർ ഇന്ത്യ എക്‌സ്‌പ്രസിൽ അവസരം

പ്രായം: 18-35. താൽപര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം ഡിസംബർ 21 രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 / 2427494 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook