കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ എംആര്‍ഐ ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഎംആര്‍റ്റി/എംആര്‍ഐ യൂണിറ്റില്‍ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ ഡിസംബര്‍ 27-ന് രാവിലെ 11-ന്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കടുകളും അപേക്ഷയുമായി സൂപ്രണ്ടിന്റെ ചേംബറില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

Read Also: കൊച്ചിയിൽ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ഒഴിവ്

ജോലി ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്തഭടന്‍ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: (1) പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത (2) കെജിറ്റിഇ ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവര്‍, കെജിറ്റിഇ ഷോര്‍ട്ട് ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവര്‍, കെജിറ്റിഇ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് ലോവര്‍ അഥവാ തത്തുല്യ യോഗ്യത (3) സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.

പ്രായം: 01.01.19 ന് 41 വയസ് കവിയാന്‍ പാടുള്ളതല്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം: 20,000 45,800/ യോഗ്യരായ ഉദ്യോഗാർഥികള്‍ 28.12.2019 തീയതിക്കു മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook