എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് മാർച്ച് 12 ന് അഭിമുഖം നടക്കും. ബ്രാഞ്ച് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍, എക്സിക്യൂട്ടീവ്, ഗോള്‍ഡ് ലോണ്‍ എക്സിക്യൂട്ടീവ്, ബ്രാഞ്ച് എക്സിക്യൂട്ടീവ്, ടെലികോളര്‍, സീനിയര്‍ വെബ് ഡെവലപ്പര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, പ്രോഗ്രാമര്‍, അക്കൗണ്ടന്റ് / ഓഫീസ് അസിസ്റ്റന്റ്, സ്റ്റുഡന്റ് കൗൺസിലര്‍, ടെലികോളിങ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് ട്രെയിനി, ഇന്‍ഷുറന്‍സ് അഡ്വൈസര്‍ എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐറ്റിഐ/ഡിപ്ലോമ, ബിടെക്/എംടെക്/എംസിഎ/ബിസിഎ/ബിഎസ്സി/ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി). പ്രായം: 18- 35.
Read Also: എച്ച്എംടിയിൽ പ്രൊഫഷണലുകളുടെ ഒഴിവുകൾ
താത്പര്യമുള്ളവർ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം 12 ന് രാവിലെ 10 ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങക്ക്: 0484-2422452 / 2427494.