കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുളളത്. നേരിട്ടുളള നിയമനമാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാർച്ച് 24 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി.

പ്ലസ്ടു/തത്തുല്യം, ഇലക്ട്രോണിക് ഡിപ്ലോമ ആണ് യോഗ്യത. ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷനിസ്റ്റ് ആയി കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തി പരിചയവും കംപ്യൂട്ടർ പരിജ്ഞാനവും വേണം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവിണ്യം ഉണ്ടായിരിക്കണം.

ശമ്പളം 22,200-48,000 രൂപ. 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/ജോലിയില്ലാത്ത ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. വിശദ വിവരങ്ങൾക്ക് www.hckrecruitment.nic.in

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ