തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതെ സീനിയോറിറ്റി രജിസ്‌ട്രേഷൻ നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അവസരം.

ഇരുപത് വർഷം വരെ പഴക്കമുളള രജിസ്ട്രേഷനുകൾ പുതുക്കാനുളള അവസരമാണ് ഇപ്പോൾ ലഭിക്കുന്നത്. വിവിധ കാരണങ്ങളാൽ നിരവധി പേർക്ക് സാധിക്കാതെ പോകുകയും പിന്നീട് അവസരം കിട്ടാതെ വരുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്.

01.01.1998 മുതൽ 31.10.2018 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ളവർക്ക് നവംബർ 15 മുതൽ ഡിസംബർ 31 വരെ സമയം അനുവദിച്ച് ഉത്തരവായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook