ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 2100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ടെക്‌നിക്കൽ ഓഫീസർ തസ്‌തികയിലേക്ക് 1470 ഒഴിവും, ജൂനിയർ തസ്‌തികയിൽ 630 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നീ സോണുകളിലേക്ക് കരാറടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം.

1. ജൂനിയർ ടെക്‌നിക്കൽ ഓഫീസർ

യോഗ്യത: ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ 60 ശതമാനം മാർക്കോടെ ഒന്നാം ക്ലാസ് എൻജിനിയറിങ് ബിരുദം കരസ്ഥമാക്കിയിരിക്കണം.

പ്രായപരിധി: 1988 ഡിസംബർ 31ന് ശേഷം ജനിച്ചവരായിരിക്കണം.

ശമ്പളം: 19,188 രൂപ

2. ജൂനിയർ കൺസൾട്ടന്റ്- ഫീൽഡ് ഓപ്പറേഷൻ, ഗ്രേഡ് 1

യോഗ്യത: ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ 60 ശതമാനം മാർക്കോടെ ഒന്നാം ക്ലാസ് എൻജിനിയറിങ് ബിരുദം കരസ്ഥമാക്കിയിരിക്കണം.

പ്രായപരിധി: 1993 ഡിസംബർ 31ന് ശേഷം ജനിച്ചവരായിരിക്കണം.

ശമ്പളം: 17,654 രൂപ

3. ജൂനിയർ കൺസൾട്ടന്റ്- ഫീൽഡ് ഓപ്പറേഷൻ, ഗ്രേഡ് 2

യോഗ്യത: ഇലക്ട്രോണിക് മെക്കാനിക്ക്/ ആർ ആൻഡ് ടി.വി/ ഇലക്ട്രിക്കൽ/ ഫിറ്റർ എന്നിവയിൽ രണ്ടു വർഷം ഐടിഐ കരസ്ഥമാക്കണം.

പ്രായപരിധി: 1993 ഡിസംബർ 31ന് ശേഷം ജനിച്ചവരായിരിക്കണം.

ശമ്പളം: 16,042 രൂപ

ബിരുദം/ ഐടിഐ എന്നിവയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരെ അതത് സോൺ ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ക്ഷണിക്കും. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 ശതമാനം മാർക്കുണ്ടെങ്കിൽ ബന്ധപ്പെട്ട തസ്‌തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധിയിലും ഇളവുണ്ട്.

അപേക്ഷ: അപേക്ഷ: //careers.ecil.co.in/advt5018.php എന്ന് വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയിൽ ഉദ്യോഗാർത്ഥിയുടെ ഫൊട്ടോയും ഒപ്പും ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് സൂക്ഷിച്ചുവയ്ക്കേണ്ടതാണ്. അപേക്ഷ ഫീസ് 200 രൂപയാണ്. പട്ടിക ജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കും അംഗപരിമിതർ എന്നിവർക്ക് അപേക്ഷ ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 5

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook